07:05am 18 July 2026
NEWS
പി.വി. അൻവ‌‌‌റിനെ വേണ്ടെന്ന് കോൺ​ഗ്രസ് പറയില്ലെന്ന് കെ സുധാകരൻ
23/06/2025  03:30 PM IST
nila
പി.വി. അൻവ‌‌‌റിനെ വേണ്ടെന്ന് കോൺ​ഗ്രസ് പറയില്ലെന്ന് കെ സുധാകരൻ

പി വി അൻവർ ജനപിന്തുണയുള്ള നേതാവെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നെന്നും പി.വി. അൻവ‌‌‌റിനെ വേണ്ടെന്ന് കോൺ​ഗ്രസ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവർ കോൺ​ഗ്രസിലേക്ക് വരാൻ തയ്യാറാണെങ്കിൽ അത് പരിശോധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. 

അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്. ചില സാങ്കേതികമായ പ്രശ്നങ്ങളാൽ അതു നടക്കാതെ പോയി. കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയാറാണെങ്കിൽ പാർട്ടി അതു പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.

സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്. എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണിത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്‍‍ലിം ലീഗ് സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പോലും ഇതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകില്ല. ഷൗക്കത്തിന്റെ വിജയം ഞങ്ങൾ ആദ്യം മുതലേ പറഞ്ഞതാണ്. ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img